വേണ്ട, നീയും പങ്കിടേണ്ട
എന്‍റെ ദുഖത്തിന്‍ സ്വാര്‍ത്ഥ മോഹങ്ങളെ
കട്ടും കവര്‍ന്നും കരത്തില്‍ ഒതുക്കിയും
കാട്ടാളനീതിയില്‍ കാലം കഴിച്ചതും
നിന്‍റെ കണ്ണിലെന്‍
നേരിന്‍റെ മായാത്ത
നേര്‍ത്ത മൌനാനുവാദങ്ങള്‍ കണ്ടു ഞാന്‍
ഇന്നു നീ ചൊല്ലുന്നു
'താന്‍ താന്‍ നിരന്തരം ..... '
ചങ്കിടിപ്പോടെ ഞാന്‍ നില്‍ക്കുന്നു മൂകനായ്
എന്‍റെ ചുണ്ടില്‍ പനിച്ചു വിറക്കുന്നു
രണ്ടക്ഷരങ്ങളില്‍ ജീവന്‍ തുടിക്കുന്നു
എന്റെയോര്‍മ്മ തന്‍ പാഴ്ചിതല്‍ പുറ്റിതില്‍
ആദ്യകാവ്യ പ്രകാശം ജ്വലിക്കുവാന്‍
കാത്തിരിക്കുന്നു ഞാന്‍
ഏകാന്ത നോവിന്റെ തീരാത്ത പാതയില്‍
ഇനിയും
അതിനെത്ര "രാ വുകള്‍ മായണം....."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ