2010 ഡിസംബർ 17, വെള്ളിയാഴ്‌ച

പിശുക്ക്

വിഡ്ഢികളുടെ സ്വര്‍ഗത്തില്‍
 ഞാന്‍ കാത്തു വെച്ച 
പിശുക്കിന്‍റെ നാണ്യശേഖരം 
കാലഹരണപ്പെട്ടത് കൊണ്ട് 
  ഉപയോഗശൂന്യമായി പോയി 
ഒരിക്കല്‍ 
ഏതെങ്കിലും പുരവസ്തുഗവേഷകന്‍ 
തിരിച്ചറിയും 
പാഴായി പോയവ കള്ള നാണയങ്ങള്‍ അല്ലെന്ന്‍
അതു മാത്രം മതി 
തെമ്മാടിക്കുഴിയിലിരുന്നാശ്വസിക്കാന്‍............

1 അഭിപ്രായം:

  1. നിന്റെ നാണ്യശേഖരത്തിന്റെ മൂല്യം അളക്കാനുള്ള മാനകം കണ്ടെത്തേണ്ടിയിരിക്കുന്നു...ഏതൊരു ഗവേഷകനും

    മറുപടിഇല്ലാതാക്കൂ