2010 ഡിസംബർ 17, വെള്ളിയാഴ്‌ച

ഇത് നിങ്ങള്‍ക്കുള്ളതാണ്



നടുപ്പേജിന്റെ എഴുതാപ്പുറങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ് ,പറിച്ചു പറിച്ചു 
'ഒടുവിലത്തെ പേജും' നടുവില്‍  ആകുമ്പോള്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരാം......
പാര്ശ്വവല്‍ക്കരിക്കപ്പെട്ടവരെ 
തുടങ്ങിക്കോളൂ 
വായിക്കാന്‍
എഴുതാന്‍
അല്ലെങ്കില്‍ 
കളിതോണിയെങ്കിലും 
ഉണ്ടാക്കാന്‍ ;
എഴുതാപ്പുറങ്ങള്‍ വായിക്കാന്‍ എളുപ്പമാണ് 
വല്യ പഠിപ്പും വിവരവും വേണ്ട 
ഉള്ളിലേക്ക് നോക്കിയാല്‍ മതി 
ആകാംക്ഷയോടെ 
പ്രതീക്ഷയോടെ 
ധാര്‍ഷ്ട്യത്തോടെ
അതുമല്ലെങ്കില്‍ 


നിസ്സംഗതയോടെ........
വ്യാഖ്യാനങ്ങള്‍ നിങ്ങള്‍ക്കു സ്വന്തം ....
ഈ നടുപ്പേജ് നിങ്ങള്‍ക്കുള്ളതാണ്     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ