ഒരുപക്ഷേ ഇത് ഒടുവിലത്തെ പേജ്
ഒരുറപ്പുമില്ല എന്നെപ്പോലെ
അവസാനവാക്ക് ?
നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും
തിരിച്ചറിവിന്റെ അവസാനം എന്താണ് ?
ഇനി ഏത് അറിവില്ലായ്മയെ ഭയക്കണം
ഇന്നലെകളെ പൊറുക്കുക ....
ഇതായിരിക്കാം എന്‍റെ കവിത
എവിടെയും വേരില്ലാത്ത
ആരെയും തൊടാത്ത ,
എവിടെയോ സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ സന്ധ്യയുടെ നിറമുള്ള അക്ഷരം അറിയുന്നതിന് മുന്നേ ഞാന്‍ സ്വപ്നം കണ്ട ഇന്നു വരെ ആരോടും പറയാത്ത
ഒരു വൃന്ദാവനം ഉള്ളിലുള്ളിടത്തോളം ഇനിയും നിങ്ങള്‍ക്കറിയാത്ത ഭാഷയില്‍ ഞാന്‍ വീണ്ടും പിറന്നു കൊണ്ടേ ഇരിക്കും .....
എന്‍റെ നക്ഷത്രങ്ങളുടെ ലോകത്ത് .......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ